കഞ്ഞി നിങ്ങൾക്ക് മടുത്തോ? 15 മിനിട്ട് കൊണ്ട് ഒരു കിടിലൻ ശൂർബ തയ്യാറാക്കിയാലോ!

കേരളത്തിൻറെ നാടൻ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ഒരു വിഭവമാണ് കഞ്ഞി. കഞ്ഞിയും പയറും കൂടിയുള്ള ആ വിഭവം ആരെയും കൊതിപ്പിക്കുന്ന ഒരു ഐറ്റം കൂടിയാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിനു ആവർത്തന വിരസത ഉള്ളതിനാൽ എന്നും കഞ്ഞി ഉണ്ടാകുന്നത് ചിലപ്പോ ഇഷ്ട്ടപ്പെടതെയാകാം. ഇന്ന് നമ്മൾ പരിചയപ്പെടുന്ന റെസിപ്പി കഞ്ഞിക്ക് പകരമായിട്ട് വെയ്ക്കാൻ പറ്റിയ എന്നാൽ ഒരു വെറൈറ്റി ഡിഷ് കൂടിയായ ഒരു വിഭവമാണ്. അറബ് നാടുകളിൽ കൂടുതലായും പാചകം ചെയ്യുന്ന ഒരു വിഭവമാണ് ശൂർബ. നമ്മുടെ നാടുകളിൽ സുലഭമായ തരികഞ്ഞിയുടെ ഒരു അറേബിയൻ വെർഷൻ ആണ് ഈ വിഭവം.

അരി കൊണ്ട് റവ കൊണ്ടും ഓട്സ് കൊണ്ടും ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ ഡിഷ്. ഇന്ന് നമുക്ക് കഞ്ഞിക്ക് പകരമായി ശൂർബ എന്ന ലഘു ഭക്ഷണം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് മനസ്സിലാക്കാം.

ഈ വിഭവത്തിൻറെ ഏറ്റവും വലിയ മെച്ചം എന്നത് അതുണ്ടാക്കാൻ എടുക്കുന്ന സമയവും ഈ ഭക്ഷണത്തിന്റെ ഉപയോഗവുമാണ്. ഇത് വളരെ എളുപ്പത്തിൽ പതിനഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് . അതിനെക്കാൾ ഉപരി വളരെ സ്വാദിഷ്ടം ഉള്ളതുമാണ്. ഓട്സ് കൊണ്ട് ഉണ്ടാകുന്ന ശൂർബയാണ് നമ്മൾ ഇന്ന് പറയുന്നത്. അതിന് വേണ്ട സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഓട്സ്, ഒരു സവാള ,രണ്ട് പച്ചമുളക്, ഒരു തക്കാളി, ഒരു കാരറ്റ്, ഒരു ഉരുളക്കിഴങ്ങ്, ചിക്കൻ മാഗി ക്യൂബ്സ് രണ്ടെണ്ണം. എടുത്തു വെച്ച സവാളയും പച്ചമുളകും തക്കാളിയും കാരറ്റും ഉരുളക്കിഴങ്ങും ചെറുതായിട്ട് അരിയുക. ശേഷം ഒരു പാത്രം അടുപ്പിൽ വെച്ചിട്ട് രണ്ട് സ്പൂൺ എണ്ണ ഒഴിക്കുക. കൂടുതലും രുചി കൂട്ടുന്നത് വെളിച്ചെണ്ണയിൽ പാചകം ചെയ്യുമ്പോഴാണ്. സൺഫ്ളവർ ഓയിലും ഒലിവു ഓയിലും ഒക്കെ രുചി ഭേദങ്ങളിൽ വ്യത്യസ്തത ഉണ്ടാകും. എന്നിട്ട് അത് എണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കുന്നത് രുചിക്കും മണവും കൂടും എന്നതിൽ യാതൊരു സംശയവുമില്ല. അതിൽ അൽപം മഞ്ഞൾപ്പൊടിയും ചിക്കൻ മാഗി ക്യൂബ്‌സും കൂടി ചേർത്തിട്ട് നന്നായി ഇളക്കുക.

ചിക്കൻ മാഗി ക്യൂബ്സിൽ ഉപ്പ് ഉള്ളതിനാൽ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഉപ്പ് പിന്നീട് ചേർക്കാവുന്നതാണ്. അത് വഴറ്റി വന്നതിനുശേഷം വെള്ളം ഒഴിക്കുക. അത് നല്ലതുപോലെ തിളച്ചതിനുശേഷം ഓട്സ് ഇട്ടു കൊടുക്കുക. നമുക്ക് പാകമാകുന്ന കട്ടിക്ക് അനുസരിച്ച് വെള്ളം ചേർക്കാവുന്നതാണ്. വെള്ളം കുറുകുന്നതിനനുസരിച്ചു വേവ് നോക്കി വെള്ളം ആവശ്യമെങ്കിൽ വീണ്ടും ഒഴിക്കാവുന്നതാണ്. നല്ലതുപോലെ ഓട്സ് പാകമായതിനു ശേഷം ഇറക്കി ചൂടോടെ ഉപയോഗിക്കുക. പെട്ടെന്നുണ്ടാക്കാവുന്ന ഒരു ഭക്ഷണമാണ് ഇത്. കുട്ടികൾക്കൊക്കെ ഇത് വളരെ നല്ലതാണ്. വളരെ ഹെൽത്തിയും സ്വാദിഷ്ടവും ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News