വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയില്‍

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം കയ്പമംഗലം പോലീസിൻ്റെ പിടിയിൽ. കയ്പമംഗലത്തെ വീട്ടമ്മയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്.നടി ഷമ്നാ കാസിമിനെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ.

തൃശൂർ സ്വദേശികളായ അബ്ദുൾ സലാം, അഷ്റഫ് , റഫീഖ് എന്നിവരാണ് കയ്പമംഗലം പൊലീസിൻ്റെ  പിടിയിലായത്. ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യം വച്ചായിരുന്നു സംഘത്തിൻ്റെ പ്രവർത്തനം.

ഇത്തരത്തിലുള്ള സ്ത്രീകളെ സംഘത്തിലുള്ള ഒരാൾ ഫോണിലൂടെ സൗഹ്യദം സ്ഥാപിക്കും. ഡോക്ടറാണെന്നോ എൻജിനിയറാണെനോ ഒക്കെ ഇവർ തട്ടി വിടും. മാന്യമായിട്ടായിരിക്കും പെരുമാറുക.

പിന്നീട് വിശ്വാസ്യത പിടിച്ചു പറ്റി തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞ് സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്നതാണ് രീതി. കറക്കി കുത്തി ലഭിക്കുന്ന നമ്പറുകളിലാണ് ഇവർ വീട്ടമ്മമാരെ ബന്ധപ്പെടുന്നത്. മിസ്ഡ് കോൾ കണ്ട് തിരിച്ചു വിളിക്കുന്ന വീട്ടമ്മമാരാണ് കൂടുതലായും തട്ടിപ്പിനിരയാകുന്നത്.

 പിടിയിലായ സംഘം മുൻപ് സിനിമാനടി ഷംനാ കാസിമിൻ്റ് കൈയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ്. ഇവർ ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here