നൂഡിൽസും 2 സ്ലൈസ് ബ്രെഡ്ഡും കൊണ്ട് അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ

നൂഡിൽസും അതുപോലെ ബ്രെഡും കുട്ടികളുടെ ഇഷ്ട ആഹാരങ്ങളാണ്.ഇത് രണ്ടും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി ഒരു ഡിഷ് ഉണ്ടാക്കാം

ഈ സ്നാക്ക് തയ്യാറാക്കാനായി ആദ്യം വേണ്ടത് ഒരു മാഗി നൂഡിൽസും 2 സ്ലൈസ് ബ്രെഡ്ഡും ആണ്. സ്‌നാക്ക് തയ്യാറാക്കാൻ വേണ്ടി ഒരു സോസ് പാനിൽ അടുപ്പിലേക്ക് വയ്ക്കുക വെള്ളം ഒഴിക്കുക സാധാരണ മാഗി ഉണ്ടാക്കുന്നതിലും കുറവ് അളവിൽ ആയിരിക്കണം വെള്ളമെടുക്കേണ്ടത്. വെള്ളം ചൂടാക്കുന്ന സമയം ന്യൂഡിൽസ് ചെറിയ കഷണങ്ങളായി വെള്ളത്തിലേക്ക് ഇടുക.

ചെറുതായി അരിഞ്ഞ മീഡിയം സൈസിലുള്ള ക്യാരറ്റും കൂടി ചേർക്കുക. ക്യാപ്സിക്കം ചേർക്കുക നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ആവശ്യമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ്. നന്നായി ഇളക്കിയ ശേഷം രണ്ട് മിനിറ്റ് മീഡിയം ഫ്രെയിമിൽ ഇട്ട് തിളപ്പിക്കുക. ന്യൂഡിൽസ് വെന്തുവരുമ്പോൾ മാഗി മസാല ചേർക്കുക. (ആവശ്യമെങ്കിൽ മാത്രം ചേർക്കുക) നന്നായി യോജിപ്പിക്കുക.

രണ്ടു മിനിറ്റു കഴിയുമ്പോൾ ന്യൂഡിൽസ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇതിലേക്ക് മീഡിയം സൈസ് ഉള്ള ഒരു സവാള ചെറുതായി അരിഞ്ഞത്, ചെറുതായരിഞ്ഞ് പകുതി തക്കാളി ചേർക്കുക. രണ്ട് ബ്രെഡ് മിക്സിയിലിട്ട് പൊടിച്ചത് നൂഡിൽസ് ലേക്ക് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ( വെള്ളം ചേർക്കരുത്) ന്യൂഡിൽസ് മുഴുവനും ഉടയാത്ത വിധം ഇളക്കി എടുക്കാൻ ശ്രദ്ധിക്കണം.

അടുത്തതായി കോർട്ടിങ്ങിനായി ബൗളിലേക്ക് അരക്കപ്പ് മൈദ മാവ് ചേർക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടയില്ലാതെ വിധം ദോശയുടെ പരുവത്തിൽ മിക്സ് ആക്കുക. ഫ്രൈ ചെയ്യാനായി ചെറിയതായി ക്രഷ് ചെയ്ത ന്യൂഡിൽസ് അല്ലെങ്കിൽ ബ്രിഡ്ജിനെ പൊടിയോ ഉപയോഗിക്കാവുന്നതാണ്. ഇതുരണ്ടും ഇല്ലെങ്കിലും കുഴപ്പമില്ല മൈദയുടെ മിക്സ് ഉപയോഗിക്കാവുന്നതാണ്. സ്നാക്സ് തയ്യാറാക്കുന്നതിനു വേണ്ടി തയ്യാറാക്കി വെച്ചിരുന്ന നൂഡിൽസ് കുറച്ചെടുത്ത് പരിപ്പുവടയുടെ പരുവത്തിലാക്കുക (കൂട്ട് ഇഷ്ടമുള്ള രൂപത്തിൽ ആക്കാവുന്നതാണ്). ട്രൈ ചെയ്യാനായി പാൻ അടുപ്പത്ത് വയ്ക്കുക ശേഷം ന്യൂഡിൽസ് മിക്സ് മൈദയിൽ മുക്കി, ചെറിയ കഷണങ്ങളാക്കിയ ന്യൂഡിൽസ് ലൈക്കോ ബ്രെഡ് പൊടിയിലേക്ക് മുക്കിചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്യുക. രണ്ടുവശവും ഫ്രീ ആകുമ്പോൾ പാത്രത്തിലേക്ക് സെർവ് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News