ഉരുളകിഴങ്ങ് കൊണ്ട് നല്ല കറുമുറെ രുചിയിലുള്ള സ്നാക്ക്

നമ്മുടെയെല്ലാം അടുക്കളയിൽ മിക്കവാറും കാണുന്ന ഒന്നാണ് ഉരുളകിഴങ്ങ്. എന്നാൽ ഇന്ന് നമുക്ക് ഉരുളകിഴങ്ങ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് ചൂട് ചായക്കൊപ്പംകഴിക്കാൻ വളരെ നല്ലതാണ്.

അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 4 ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഗ്രേറ്റാക്കി എടുക്കുക. ഇനി ഒരു സവാളയും, ഒരു പച്ചമുളകും, കുറച്ചു മല്ലിയിലയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി പൊടിയായി അരിഞ്ഞെടുക്കുക.

ഇനി ഗ്രേറ്റാക്കി എടുത്ത ഉരുളക്കിഴങ്ങിലേക്ക് അരിഞ്ഞെടുത്ത സവാളയും പച്ചമുളകും, ഇഞ്ചിയുമെല്ലാം ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, ഒന്നര ടീസ്പൂൺ ക്രഷ് ആക്കി എടുത്ത ഉണക്കമുളകും, കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, ആവശ്യത്തിനുള്ള ഉപ്പും, മുക്കാൽ കപ്പ് ബ്രെഡ് പൊടിയും ചേർത്തിളക്കുക. കൈ കൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക.

ശേഷം കുഴച്ചെടുത്ത മിക്സിനെ 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി കുഴച്ചെടുത്ത മിക്സിൽ നിന്നും ഉഴുന്നുവടയുടെ അളവിൽ മാവിനെ എടുത്ത ശേഷം കൈ കൊണ്ട് ഷെയ്‌പ്പാക്കി എടുക്കുക. ഇവിടെ ഉഴുന്നുവടയുടെ ഷെയ്പ്പിലാണ് ആക്കി എടുത്തത്. എല്ലാം ഇതുപോലെ ഷെയ്‌പ്പാക്കിയ ശേഷം മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം എണ്ണയിലിട്ട് ഫ്രൈ ആക്കി എടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News