തുടർ ഭരണം സിപിഐഎം പ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നു; മുഖ്യമന്ത്രി

തുടർ ഭരണം സിപിഐഎം പ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ പ്രവർത്തകനും ജനങ്ങളെ കൂടുതൽ സേവിക്കാൻ തയ്യാറാകണം. പാർട്ടിയുടെ ജനപിന്തുണ വർദ്ധിപ്പിക്കാൻ ഇത് ഉപകരിക്കുമെന്നും സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുകയാണ്. ജനദ്രോഹഭരണം മാറണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. മാറ്റം പേരിൽ മാത്രം പോരാ. നയവും മാറണം’, അദ്ദേഹം പറഞ്ഞു. ബദൽ നയം നടപ്പാക്കാൻ കോൺഗ്രസ്സിന് കഴിയില്ല. കോൺഗ്രസ് ബിജെപിക്ക് ബദലാവില്ലെന്നും രണ്ട് കൂട്ടരുടെയും നയം ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News