നല്ല റോഡും അതിന്റെ പരിപാലനവും കുടിവെള്ളവും നാടിന്റെ പ്രധാനപ്പെട്ട ആവശ്യം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ജല വിഭവ വകുപ്പുമായി സഹകരിച്ച് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടെക്‌നോളജിയുടെ ആനന്ദ സാധ്യതയിലൂടെ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. രണ്ട് വകുപ്പുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ തുക ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡ് ജല വിഭവ വകുപ്പ് നിര്‍മാണങ്ങള്‍ക്കായി വെട്ടി പൊള്ളിക്കുമ്പോള്‍ റോഡിനെ ഉപയോഗം നാട്ടുകാര്‍ക്ക് ലഭിക്കാതെ വരുന്നുണ്ട്. നല്ല റോഡും, അതിന്റെ പരിപാലനവും, കുടിവെള്ളവും നാടിന്റെ പ്രധാനപ്പെട്ട ആവശ്യം. ഇതിന് വകുപ്പുകളുടെ ഏകോപനം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്

നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ സൈറ്റില്‍ പരസ്യപ്പെടുത്തും. പൊതുമരാമത്ത് പ്രവൃത്തികളുടെയും, വാട്ടര്‍ അതോറിറ്റിയുടെയും പ്രവര്‍ത്തികള്‍ ഒരേ സമയം വരാതെ നോക്കുമെന്നും
ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം വാട്ടര്‍ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്നും പൊതുമരാമത്തുമായി സഹകരിച്ച് പോയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി വകുപ്പുകള്‍ തമ്മില്‍ ആലോചിക്കുമെന്നും ഏകോപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജോലികള്‍ തുടങ്ങുമ്പോള്‍ വകുപ്പുകളെ അറിയിക്കും. ഭാവി പദ്ധതികള്‍ ആലോചിച്ച് പ്ലാന്‍ ചെയ്തു കമ്മിറ്റിക്ക് രൂപം നല്‍കിയെന്നും ജനുവരി 15ന് മുമ്പായി കാര്യങ്ങള്‍ പഠിച്ച് രണ്ട് വകുപ്പുകളും ഒരു പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News