ജഗതിക്ക് ജന്മദിനാശംസകൾ നേർന്ന് മമ്മൂക്ക

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതീ ശ്രീകുമാറിന് മെഗാസ്റ്റാർ മമ്മൂട്ടി. ജഗതിക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് മമ്മൂക്ക താരത്തിന് ജന്മദിനാശംസകൾ നേർന്നത്.നടനിപ്പോൾ എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്.

2012 മാർച്ചിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ഈ ജന്മദിനത്തിൽ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അ‌ഞ്ചാം ഭാഗത്തിലാണ് അദ്ദേഹം അഭിനയിക്കുക.

നാലു ഭാഗങ്ങളിലെന്ന പോലെ വിക്രം എന്ന കഥാപാത്രമായി ജഗതി ഉണ്ടാകണമെന്ന് മമ്മൂട്ടി നിർദ്ദേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഉൾപ്പെടുത്താൻ സംവിധായകൻ കെ.മധു തീരുമാനിച്ചത്.വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഇപ്പോൾ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗത്തിലൂടെ താരം വീണ്ടും വെള്ളിത്തിരയിലെക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

അ‌ഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ജഗതിയുടെ സീനുകൾ അദ്ദേഹത്തിന്റെ വസതിയിൽ തന്നെ ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന. മകൻ രാജ് ‌കുമാർ ഒരുക്കിയ പരസ്യചിത്രത്തിലൂടെയാണ് അപകടശേഷം ആദ്യമായി ജഗതി കാമറയ്ക്ക് മുന്നിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News