ഫാം തൊഴിലാളികളുടെ 10-ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്കരണ ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് ശമ്പള പരിഷ്കരണ സമിതി കൃഷിമന്ത്രി പി. പ്രസാദിനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിക്കും സമർപ്പിച്ചു. ഫാം തൊഴിലാളികൾക്കുള്ള 10ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി തയ്യാറാക്കിയ ശമ്പള കമ്മീഷൻ അംഗങ്ങളെ കൃഷിമന്ത്രി പ്രശംസിച്ചു.

കാർഷിക സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനും ആധുനിക കൃഷി പരിപാലനത്തിനും ആയി സർക്കാരിനൊപ്പം നിന്നുകൊണ്ട് കൃഷി മൃഗസംരക്ഷണ മേഖലകളുടെ സ്വയംപര്യാപ്തത യ്ക്കായി മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ അദ്ധ്വാനത്തിന് പ്രതിഫലമായി ശമ്പളപരിഷ്കരണം സർക്കാർ പരിശോധിച്ച് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥിരം തൊഴിലാളികളുടെ ശമ്പളം മുൻകാലങ്ങളിൽ ചെയ്തതുപോലെ ക്ലാസ് ഫോർ ജീവനക്കാരുടേതിനു തുല്യമായിട്ടാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. റിസ്ക് അലവൻസ് സ്വീവേജ് ഫാമിന് പുറമേ മൃഗസംരക്ഷണ വകുപ്പിലെ തൊഴിലാളികൾക്ക് കൂടി ബാധകമാക്കുന്നതിനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ശമ്പള പരിഷ്കരണ സമിതി ചെയർമാൻ സാബിർ ഹുസൈൻ, കൺവീനർ സോണിയ വി.ആർ കമ്മിറ്റി അംഗങ്ങളായ സി.വി. ശശി (AITUC), വി. രാജപ്പൻ (AITUC), എ. എ ഹക്കീം (CITU) മണ്ണറ വേണു (INTUC) എന്നിവർ ചേർന്നാണ് റിപ്പോർട്ട് മന്ത്രിമാർക്ക് കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News