ട്രെയിനിലെ സംഭവം നടക്കുമ്പോൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും നടന്ന കാര്യങ്ങൾ ഓർമ്മയില്ലെന്നും പൊന്നൻ ഷമീർ. മർദ്ദിച്ചതിൻ്റെ പേരിൽ എ എസ് ഐ ക്ക് എതിരേ പരാതിയില്ലെന്നും പൊന്നൻ ഷമീർ പറഞ്ഞു.കോഴിക്കോട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത പൊന്നൻ ഷമീറിനെ കണ്ണൂരിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു.
ഞായറാഴ്ച്ച രാത്രി മാവേലി എക്സ്പ്രസ്സിൽ പോലീസിൻ്റെ ബലപ്രയോഗത്തിന് ഇരയായ വ്യക്തി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീറാണെന്ന് തിരിച്ചറിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് കോഴിക്കോട് നിന്നും ഷമീറിനെ കസ്റ്റഡിയിൽ എടുത്ത് കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും നടന്ന സംഭവം ഓർമ്മയില്ലെന്നും പൊന്നൻ ഷമീർ പ്രതികരിച്ചു
കണ്ണൂരിലെത്തിച്ച ഷമീറിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയി ൽ പരിക്കുകളൊന്നും കണ്ടെത്തിയില്ല.മൊഴി രേഖപ്പെടുത്തിയിതിന് ശേഷം ഇയാളെ വിട്ടയച്ചു.ട്രെയിനിൽ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് സ്ത്രീ യാത്രക്കാരുടെ മൊഴി ഉണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ തയ്യാറല്ലാത്തതിനാൽ കേസെടുത്തില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.