ബിജെപി കുറ്റം പറച്ചിൽ നിർത്തി കർഷകരെ കേൾക്കാൻ തയ്യാറാവണം; കോൺഗ്രസ് -ബിജെപി വാക്‌പോര് രൂക്ഷം

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചക്ക് പിന്നാലെ ബിജെപി കോൺഗ്രസ് വാക്പോര് രൂക്ഷമാകുന്നു. സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചപോൾ ചന്നി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്.

പരിപാടിക്ക് പഞ്ചാബ് സര്‍ക്കാര്‍ തുരങ്കം വെച്ചെന്നാണെന്നും റാലി തടസപ്പെടുത്താന്‍ സർക്കാർ സംസ്ഥാന പൊലീസിന് നിര്‍ദേശം നല്‍കിയെന്നും ജെപി നദ്ദ വിമർശിച്ചു.

സുരക്ഷാ വീഴ്ചക്ക് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ബിജെപി ഉന്നയിക്കുമ്പോൾ പഞ്ചാബ് സർക്കാരിനെ പരിഹസിക്കുകയാണ് മോദി. ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്ന് ഭട്ടിൻഡ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി പരിഹാസരൂപേണ പറഞ്ഞു.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അതിരൂക്ഷമായാണ് പഞ്ചാബ് സർക്കാരിനെ വിമർശിച്ചത്. ഫിറോസ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് പഞ്ചാബ് സര്‍ക്കാര്‍ തുരങ്കം വെച്ചെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ റാലി തടസപ്പെടുത്താന്‍ സംസ്ഥാന പൊലീസിന് നിര്‍ദേശം നല്‍കിയെന്നും, വിഷയത്തെ കുറിച്ച് സംസാരിക്കാനോ പരിഹരിക്കാനോ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിസ്സമ്മതിച്ചതായും ജെ പി നദ്ദ ആരോപിച്ചു.

എന്നാൽ സുരക്ഷാവീഴ്ചയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നി പ്രതികരിച്ചു. ബിജെപി റാലി റദ്ദാക്കിയത് ആളില്ലാത്തതിനാലെന്നാണ് കോൺഗ്രസ് ആരോപണം. കർഷകർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതാണ് പ്രതിഷേധത്തിനു കാരണമെന്നും ബിജെപി കുറ്റം പറച്ചിൽ നിർത്തി കർഷകരെ കേൾക്കാൻ തയാറാകണമെന്നുമാണ് കോൺഗ്രസിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News