അര്‍പ്പണബോധത്തോടെയുള്ള സേവനോന്മുഖത ത്രിവിക്രമന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര; മുഖ്യമന്ത്രി

വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സി. വി. ത്രിവിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ പ്രകാശം പരത്തിയിരുന്ന സമുന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി. വി. ത്രിവിക്രമന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വയലാറിനോടുള്ള സ്‌നേഹാദരങ്ങള്‍ മൂലധനമാക്കി അദ്ദേഹം മാതൃകാപരമാം വിധം പല പതിറ്റാണ്ട് വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിനെ നയിച്ചു. അര്‍പ്പണബോധത്തോടെയുള്ള സേവനോന്മുഖത അദ്ദേഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയായിരുന്നു. സി. വി. ത്രിവിക്രമന്റെ വിയോഗം കനത്ത നഷ്ടമാണ് നമ്മുടെ സാമൂഹ്യ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത് എന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here