ഒമൈക്രോൺ കണ്ടെത്താൻ കിറ്റ്; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

കൊവിഡിൻെറ ഒമൈക്രോൺ വകഭേദം കണ്ടെത്താൻ സാധിക്കുന്ന ആർടിപിസിആർ കിറ്റ് വികസിപ്പിച്ചു. ഐസിഎംആറും ടാറ്റാ ഡയഗനോസ്റ്റിക്സും സംയുക്തമായി ആണ് കിറ്റ് വികസിപ്പിച്ചത്. സാമ്പിളുകൾ പരിശോധിച്ച് നാല് മണിക്കൂറിനുള്ളിൽ ഫലം അറിയാൻ പുതിയ കിറ്റ് വഴി സാധിക്കും.

വൈറസിൻ്റെ ജനിതക ഘടന കണ്ടെത്താനും ഈ കിറ്റിലൂടെ സാധിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ പ്രൊഫസർ ബൽറാം ഭാർഗവ് അറിയിച്ചു. കിറ്റിന് ഡിസിജിഐ അംഗീകാരം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here