വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റുകൾക്ക് ബലക്ഷയമില്ല; വിദഗ്ദ്ധ സമിതി

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയം ഇല്ലെന്ന് വിദഗ്ദ്ധ സമിതി. എന്നാൽ ബലക്ഷയം ഉണ്ടെന്ന ആക്ഷേപത്തെ തുടർന്നാണ് കെട്ടിടത്തിൽ ഉറപ്പ് പരിശോധിക്കാൻ വിദഗ്ധ സമിതിയെ വിജിലൻസ് സംഘം ചുമതലപ്പെടുത്തിയത്. ഇവരുടെ പരിശോധനയിലാണ് കെട്ടിടങ്ങൾക്ക് ബലക്ഷയമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഫ്ലാറ്റ് സമുച്ചയങ്ങളുടെ പരിശോധന ഹാമ്മർ ടെസ്റ്റ്,കോർ ടെസ്റ്റ് തുടങ്ങി ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയാണ് കെട്ടിടങ്ങൾക്ക് യാതൊരുവിധ ബലക്ഷയവും ഇല്ലെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ആരോപിച്ച്‌ യുഡിഎഫ് നേതാക്കൾ ഫ്ളാറ്റ് സമുച്ചയത്തിൽ പരിശോധന നടത്തുകയും ഇല്ലാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സാധാരണക്കാരന് തലചായ്ക്കാനൊരിടം വൈകിപ്പിക്കാൻ മാത്രമായി നടന്നതാണ് എന്ന് തെളിയിക്കുന്നതാണ് വിദഗ്ധസമിതിയുടെ പരിശോധന റിപ്പോർട്ട്.

140 ഫ്ലാറ്റുകൾ നിർമ്മിക്കാൻ മുന്നോട്ടുവന്ന യുഎഇ റെഡ് ക്രസന്റിന് വേണ്ട സഹായം മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്ത് നൽകിയത്. കെട്ടിട നിർമ്മാണ പ്രവർത്തനത്തിന് ചുമതല റെഡ് ക്രസൻറ യുണി ടെക് എന്ന കമ്പനിക്കാണ് നൽകിയത്. ഇതിന് 4.48 കോടി രൂപ കമ്മീഷൻ നൽകിയെന്ന് യൂണി ടെക് എംഡി സന്തോഷ് ഈപ്പൻ വ്യക്തമാക്കിയതോടെ കേന്ദ്ര ഏജൻസികൾ ലൈഫ് മിഷൻ സംശയത്തിന്റെ നിഴലിൽ ആക്കുകയും ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ലൈഫ് മിഷനും റെഡ് ക്രസന്ന്റും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്ന വിജിലൻസ് തിരുവനന്തപുരം പൂജപ്പുര യൂണിറ്റിനാണ് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News