‘കല്ലുകൾ മാത്രമേ പിഴുതെറിയാനാകൂ; നാടിനാവശ്യമായ പദ്ധതികൾ ആരെതിർത്താലും നടപ്പാക്കും’; മുഖ്യമന്ത്രി

നാടിന് ആവശ്യമായ പദ്ധതികൾ ആരെതിർത്താലും നടപ്പാക്കുമെന്നും കല്ല് പിഴുതെറിഞ്ഞ് വികസനത്തെ തടയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുന്നണിക്ക് വോട്ട് ചെയ്തത്. തുടർ ഭരണം സാധ്യമാകാൻ കാരണമിതാണ്.

പക്ഷേ പ്രതിപക്ഷം പാഠം പഠിച്ചില്ല. എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്ന എല്ലാറ്റിനെയും എതിർക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ഇടുക്കിയിൽ പറഞ്ഞു. വികസന പദ്ധതികൾ അട്ടിമറിക്കാനാണ് ശ്രമം. വികസനം ഇല്ലെങ്കിൽ നാട് പിന്നോട്ട് പോകും. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുണ്ടെന്നും നിക്ഷിപ്ത താൽപര്യക്കാർ എതിർത്തു എന്നത് കൊണ്ട് മാത്രം ഒരു വികസന പദ്ധതിയിൽ നിന്നും പിന്നോട്ട് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News