കാർഷിക വികസന ബാങ്ക് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. മുൻ എം.എൽ.എ.കെ.ശിവദാസൻ നായരുടെ ആവശ്യമാണ് ജസ്റ്റിസ് സതീശ് നൈനാൻ നിരസിച്ചത്.

സഹകരണ രജിസ്ട്രാർ വ്യാഴാഴ്ച വിളിച്ചു ചേർക്കുന്ന പ്രത്യേക പൊതുയോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ അവിശ്വാസ പ്രമേയം പാസ്സായാൽ തുടർ നടപടികള്‍ കോടതി അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഈ മാസം 17 ന് കോടതി വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News