കെ റെയിൽ പദ്ധതി; ഭൂമി ഏറ്റെടുക്കൽ അന്തിമ അനുമതിയ്ക്ക് ശേഷമെന്ന് സർക്കാർ

കെ റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിൻ്റെയും റെയിൽവേ ബോർഡിൻ്റെയും അനുമതി ലഭിച്ച ശേഷമെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കൂവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർവെയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങളാണന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനംനടത്തുന്നത്. പൊതുതാൽപ്പര്യം മുൻ നിർത്തിയാണ് സർക്കാർ വൻകിട പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമാണ് പ്രാരംഭ നടപടികൾ എന്നും സർക്കാർ വിശദീകരിക്കുന്നു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സ്ഥലം തിരിച്ചറിയുന്നതിനാണ് സർവെ കല്ലുകൾ സ്ഥാപിച്ചതെന്നും സർക്കാരിൻ്റെ സത്യവാങ്ങ്മൂലത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News