അങ്ങനെ മാഞ്ചസ്റ്റർ സിറ്റിയിലുമെത്തി ‘മിന്നൽ മുരളി’; എല്ലാം കാണുന്നുണ്ടെന്ന് മിന്നൽ മുരളി ‘ഒറിജിനൽ’

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമിപ്പോൾ മിന്നൽ മുരളി തരംഗമാണ്. മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയായ ‘മിന്നൽ മുരളി’യുടെ ട്രെൻഡ് ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും. സൂപ്പർ താരം റിയാദ് മഹ്‌റസിനെ കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു സിറ്റി കുറിച്ചത്.

മിന്നൽ മുരളിയെ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബ്ബുകളിൽ ഒന്ന് ഏറ്റെടുത്ത സന്തോഷത്തിലായിരുന്നു മലയാളി ആരാധകരും. ക്ലബിന്റെ പോസ്റ്റിന് താഴെ മലയാളി ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഇതിന് പിന്നാലെ തന്നെ സാക്ഷാൽ മിന്നൽ മുരളിയുടെ കമന്റും പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു. ഒറിജിനൽ മിന്നൽ മുരളി ഇതെല്ലാം കാണുന്നുണ്ട് എന്നായിരുന്നു ചിത്രത്തിൽ ‘മിന്നൽ മുരളി’യായി വേഷമിട്ട ടോവിനോ തോമസ് കമന്റ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫും പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here