കേരള-കര്‍ണ്ണാടക അതിര്‍ത്തിൽ അരക്കിലോയോളം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടി

കേരള കര്‍ണ്ണാടക അതിര്‍ത്തിയായ വയനാട്‌ ബാവലിയില്‍
അരക്കിലോയോളം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടി. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധയിലാണ്‌ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ യ്ക്ക് സമാനമായ അരക്കിലോയോളം വരുന്ന മെത്താംഫിറ്റമിന പിടികൂടിയത്‌.

ഗ്രാമിന് 3000 രൂപ മുതൽ 4000 രൂപ വരെ വിലമതിക്കുന്ന മയക്കുമരുന്നാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി സ്വദേ‍ സഞ്ചു മുഹമ്മദ് അലി,റിനാസ് നാസര്‍ സജീബ് എന്നിവരെ അറസ്റ്റ് ചെയ്തു.

ബാവലി ചെക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജി, മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണൻ , പ്രിവന്റീവ് ഓഫീസർ കെ.പി ലത്തീഫ് , എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. മെത്താഫിറ്റമൈൻ എം ഡി എം എ ഗണത്തിൽപ്പെട്ട സിന്തറ്റിക് മയക്കുമരുന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News