
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
ചിഫ് ജസ്റ്റിസ് DN പാട്ടീല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവര്‍ അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുന്നത്.
ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ റദ്ദാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലായ സാഹചര്യത്തില്‍ എടുത്ത നയപരമായ തീരുമാനമാണ് ഇതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here