ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍ എഫ്.സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.

സ്ഥിരതയില്ലാത്ത പ്രകടനമാണ് സീസണില്‍ നോര്‍ത്ത് ഈസ്റ്റ് പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിലായി കളിച്ച 5 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും തോറ്റ ഹൈലാന്‍ഡേഴ്‌സിന് ജയിക്കാനായത് ഒരൊറ്റ മത്സരത്തില്‍ മാത്രം. 9 മത്സരങ്ങളില്‍ നിന്നും 8 പോയിന്റ് മാത്രം ഉള്ള നോര്‍ത്ത് ഈസ്റ്റ് പ്രതിസന്ധിക്കയത്തിലാണ്. ഒത്തൊരുമയില്ലാത്ത പ്രകടനമാണ് മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെ വലക്കുന്നത്.

പോരാളികളായ ജംഷെദ്പുരിനെ നേരിടുമ്പോള്‍ ഹൈലാന്‍ഡേഴ്‌സ് വിജയ പ്രതീക്ഷയിലാണ്. 9 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള ജംഷെദ്പൂര്‍ പുതു വര്‍ഷത്തിലെ ആദ്യ വിജയം നേടാനുറച്ചാണ് ഇറങ്ങുന്നത്. സ്‌കോട്ടിഷ് താരം ഗ്രെഗ് സ്റ്റിയൂവര്‍ട്ടാണ് ജംഷെദ്പൂരിന്റെ ഹീറോ.

മലയാളി ഗോള്‍ കീപ്പര്‍ കോഴിക്കോട്ടുകാരന്‍ ടി.പി രെഹ്നേഷും വിസ്മയ സേവുകളാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനോട് ഒറ്റ ഗോള്‍ തോല്‍വി ഏറ്റുവാങ്ങിയ ജംഷെദ്പൂരിന് ഇന്ന് ജയിച്ചേ തീരൂ. ഏതായാലും അതി വാശിയേറിയ പോരാട്ടത്തിനാണ് ബമ്പോളിമില്‍ കളം ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News