രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു

രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം കുത്തനെ കൂടിയത്. അതെ സമയം രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രായാധിക്യം മൂലമാണ് രോഗിക്ക് അണുബാധ മരണ കാരണം ആയത് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതെ സമയം രോഗ വ്യാപന തോത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമാക്കി.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 8 കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്തെ രോഗ വ്യാപന ഭീകരത വ്യക്തമാക്കുന്നത് ആണ്. 26,538 ആളുകള്‍ക്ക് ആണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷത്തോട് അടുക്കുന്നു മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.

797 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വീസിലുള്ള ജീവനക്കാരുടെ അവധികള്‍ ദില്ലി സംസ്ഥാന സര്‍ക്കാര് വെട്ടിക്കുറച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ അനുവദിക്കുന്ന മെഡിക്കല്‍ ലീവ് മാത്രമേ ജീവനക്കാര്‍ക്ക് അനുവദിക്കൂ.

10,665 പേര്‍ക്കാണ് ദില്ലിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 23,307 ആയി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11%നു മുകളിലാണ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ കിടയ്ക്കകളുടെ എണ്ണവും ദില്ലി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

3316ല്‍ നിന്ന് 4350 കിടയ്ക്കകളായി സൗകര്യം ഉയര്‍ത്തിയിട്ടുണ്ട്. ഗുജറാത്തില്‍ 3350 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10000 കടന്നു. കിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ കഴിഞ്ഞ ദിവസം മാത്രം 591 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആസാമിലെ ആകെ രോഗികളുടെ എണ്ണം 1,979 ആയി.

ചണ്ഡീഗഡിലും കഴിഞ്ഞ ദിവസം മാത്രം 229 പേര്‍ക്ക് രോഗ വാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 665 ആയി. 12.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 374 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന ഒരു മരണവും കൊവിഡ് കാരണമാണ് എന്ന് കണ്ടെത്തി.

ബംഗാളിലും 14022 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ 4246, ജമ്മു ആന്‍ഡ് കാശ്മീര്‍ 418,ആന്ധ്രാ പ്രദേശ് 434 എന്നിങ്ങനെ ആണ് മറ്റ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം. അതേസമയം ഒഡീഷയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ആയിരിക്കും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവുക. ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News