സ്വത്തു വിവാദം; എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു

ആര്‍.എസ്.പി നേതാവ് ആര്‍.എസ്.ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.മറ്റൊരാളുടെ സ്വത്തില്‍ അതിക്രമിച്ചു കടന്നതിനും വധഭീഷണിമുഴക്കിയതിനും, സംഘം ചേര്‍ന്നതിനുമാണ് കൊല്ലം ശക്തികുളങര പൊലീസ് എഫ്‌ഐആര്‍ രജിസ്ടര്‍ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.പി നേതാവ് ആര്‍.എസ്.ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കല്‍ വിവാദത്തില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്റെ പേര് വെളിപ്പെടുത്തിയ തന്നെയും സഹോദരിയേയും വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്ന് ചെറുമകള്‍ അഞ്ജനയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്‌. എന്‍.കെ.പ്രേമചന്ദ്രന്റെ പേര് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്നും ആര്‍.എസ്.ഉണ്ണിയുടെ ചെറുമകള്‍ പറഞ്ഞു.

ഈ തുറന്നു പറച്ചിലാണ് ആര്‍.എസ്.പിയിലെ പ്രേമചന്ദ്രനേയും അനുകൂലികളെയും വെട്ടിലാക്കിയത്. കൊല്ലം ശക്തികുളങരയിലെ ആര്‍.എസ്.ഉണ്ണിയുടെ ചെറുമക്കളുടെ ഉടമസ്ഥാവകാശത്തില്‍പ്പെട്ട സ്വത്ത് കൈക്കലാക്കിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രസിഡന്റായ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതും, എം.പിയുടെ ഇടപെടലിനെ കുറിച്ച് തുറന്നു പറഞ്ഞതും നാണക്കേടായെന്നാണ് ഭീഷണി മുഴക്കിയവരുടെ വിലാപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News