കെ റെയില്‍ വിരുദ്ധ സമരം ആരംഭിക്കാന്‍ ഇടത് വിരുദ്ധ സഖ്യം; മാടായി പാറയില്‍ കീഴാറ്റൂര്‍ മോഡലില്‍ സമരം ആരംഭിക്കാന്‍ നീക്കം

കണ്ണൂര്‍ മാടായി പാറയില്‍ കീഴാറ്റൂര്‍ മോഡലില്‍ കെ റെയില്‍ വിരുദ്ധ സമരം ആരംഭിക്കാന്‍ ഇടത് വിരുദ്ധ സഖ്യത്തിന്റെ പദ്ധതി.കോണ്‍ഗ്രസ്സ്, ബി ജെ പി, ജമാ അത്ത ഇസ്ലാമി ഉള്‍പ്പെട്ട മഴവില്‍ സഖ്യമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് കോപ്പ് കൂട്ടുന്നത്.ഇതിന്റെ ഭാഗമായാണ് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി സര്‍വ്വേകല്ലുകള്‍ പിഴുതു മാറ്റിയത്.

കീഴാറ്റൂരില്‍ നിന്നും പാഠം പഠിക്കാതെയാണ് ഇടത് വിരുദ്ധ സഖ്യം മാടായിപ്പാറയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് കോപ്പ് കൂട്ടുന്നത്.പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കുക എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും പരിസ്ഥിതിയുടെ പേരില്‍ സമരത്തിനിറങ്ങാനാണ് ഇവരുടെ പദ്ധതി.

കോണ്‍ഗ്രസ് ,ബി ജെ പി ,ജമാഅത്ത ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവരാണ് സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് കൈകോര്‍ക്കാനൊരുക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരരിപ്പിച്ച് പ്രതിഷേധം നടത്തുന്നവര്‍ കീഴാറ്റൂരിലെ പാഠം മറക്കരുതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

സര്‍വ്വേ പോലും അനുവദിക്കില്ല എന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു.സര്‍വേക്കല്ലുകള്‍ പിഴുത് മാറ്റുമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മാടായി പാറയില്‍ സര്‍വ്വേക്കല്ലുകള്‍ നശിപ്പിച്ചത്.സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുമ്പോഴും ഇവിടെ പ്രതിഷേധം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News