കോണ്‍ഗ്രസിന്റെ സില്‍വര്‍ലൈന്‍ സമരത്തിനെതിരെ സമസ്ത

കോണ്‍ഗ്രസിന്റെ സില്‍വല്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ സമസ്ത മുഖപത്രം. വികസനം നാടിന്റെ ആവശ്യമാണെന്നും അത് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസ് സമരം അക്രമത്തിലെത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും പദ്ധതി സംബന്ധിച്ച് ധവളപത്രം ഇറക്കുന്നത് ഉചിതമാകുമെന്നും സമസ്ത മുഖപത്രം പറയുന്നു.

കെ റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണം എന്ന തലക്കെട്ടോടെയാണ് സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസിന്റെ വികസന വിരുദ്ധ സമരത്തെ തള്ളി പറയുന്നു സമസ്ത.

സില്‍വര്‍ ലൈന്‍ സര്‍വെകല്ലുകള്‍ പിഴുതെറിയുമെന്ന കെ പി സി സി പ്രസി. കെ സുധാകരന്റെ സമരപ്രഖ്യാപനം വലിയ അക്രമത്തില്‍ കലാശിക്കുമെന്ന് പത്രം മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധസന്നാഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പദ്ധതിയെ എതിര്‍ക്കുന്നവരും രംഗത്തിറങ്ങിയാല്‍ അത് ക്രമസമാധാനനിലയെ ഗുരുതരമായി ബാധിക്കും.

വികസനം നാടിന്റെ ആവശ്യമാണെന്ന് വിശദീകരിക്കുന്ന സുപ്രഭാതം മുഖപ്രസംഗം കെ റെയിലുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ വെക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുക്കണം. ധവളപത്രം ഇറക്കുന്നത് ഉചിതമാകുമെന്നും ഇതുവഴി പദ്ധതി നാടിന് ആവശ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും മുഖപ്രസംഗം നിര്‍ദ്ദേശിക്കുന്നു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളും ഉയരുന്ന നിര്‍ദ്ദേശങ്ങളും മുഖപ്രസംഗം വിശദീകരിക്കുന്നുണ്ട്. പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കേണ്ടെന്ന നിലപാടാണ് സമസ്ത, സുപ്രഭാതം മുഖപ്രസംഗത്തിലൂടെ മുന്നോട്ട് വെക്കുന്നത്. ഇത് വികസന വിരുദ്ധ സമരത്തിനിറങ്ങിയ UDF അടക്കമുള്ളവര്‍ക്കുള്ള മുന്നറിപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News