ജാതിയധിക്ഷേപം; ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചനെതിരെ യുവതി പരാതി നല്‍കി

വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ ജാതിയധിക്ഷേപം നടത്തിയ സംഭവത്തില്‍ ആദിവാസി യുവതി പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറിയായ വിജിത എന്ന ആദിവാസി യുവതിയാണ് പട്ടികവര്‍ഗ്ഗ കമ്മീഷനും, പൊലീസിലും പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിക്കുള്‍പ്പെടെ നല്‍കിയ പരാതികള്‍ അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് നിയമനടപടി. വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തന്നെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പരസ്യമായി അപമാനിച്ചുവെന്നാണ് വിജിതയുടെ ആരോപണം.

തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം തനിക്ക് സൗന്ദര്യം ഇല്ലാത്തതാണെന്ന് ND അപ്പച്ചന്‍ യോഗത്തില്‍ പ്രസംഗിച്ചു. ജാതീയമായും ലിംഗപരമായും അധിക്ഷേപിച്ചതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വിജിത പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News