എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തള്ളി ദില്ലി ഹൈക്കോടതി

എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ ചോദ്യം ചെയ്തുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ദില്ലി ഹൈക്കോടതി തള്ളി.

ചിഫ് ജസ്റ്റിസ് ഡി എൻ പാട്ടീൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവർ അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഹർജി തള്ളിയത്. ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുബ്രഹ്മണ്യൻ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. എയർ ഇന്ത്യ വൻ നഷ്ടത്തിലായ സാഹചര്യത്തിൽ എടുത്ത നയപരമായ തീരുമാനമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News