പിന്നെ ആ കാലം തിരികെ കിട്ടില്ല, നമ്മുടെ കുഞ്ഞുങ്ങളോട് മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി. വികസനം തടസപ്പെടുത്തുന്നത് ഭാവി തലമുറയോടുള്ള നീതി കേടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ എതിര്‍ത്തവരെ കാര്യങ്ങള്‍ ബോധ്യപെടുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നാടിന്റെ പൊതുവികസനത്തെ ബാധിക്കും.

നാടിന്റെ ഗതാഗത സംവിധാനം മെച്ചപ്പെടുക എന്നത് വളരെ പ്രാനപ്പെട്ട കാര്യമാണ്. കാലം കാത്തു നില്‍ക്കുന്നില്ല, കാലത്തെ അപേക്ഷിച്ചു മുന്നേറണം. പദ്ധതി നാടിനു ആവിശ്യമാണ്, ഇപ്പോള്‍ ഇതിനു പറ്റില്ല എന്നാണങ്കില്‍ പിന്നെ എപ്പോഴാണ്. ഒരു ഘട്ടത്തില്‍ നാട് നേടാനിതിരുന്ന കാര്യങ്ങള്‍ നേടാതെ കളഞ്ഞാല്‍ പിന്നെ ആ കാലം തിരികെ കിട്ടില്ല, നമ്മുടെ കുഞ്ഞുങ്ങളോട് മറുപടി പറയേണ്ടി വരും. സില്‍വര്‍ ലൈന്‍ പ്രൊജക്ട് മാത്രമല്ല ഈ സര്‍ക്കാര്‍ മുന്നോട്ട് വെച്ച വലിയ പ്രൊജക്റ്റ്. ഇത്തരം പദ്ധതികള്‍ക്ക് ബഡ്ജറ്റിന് പുറത്ത് പണം സമകാരിക്കാനായിരുന്നു കിഫ്ബി ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ നടപടി സ്വീകരിക്കാനായി. വലിയ എതിര്‍പ്പ് ഉയര്‍ന്ന ആ വിഷയത്തില്‍ ഇപ്പോള്‍ ആര്‍ക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം.സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

കെ റെയില്‍ മാത്രമല്ല സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതി. മറ്റുപദ്ധതികളുമുണ്ട്, കെ റെയില്‍ ആണ് പ്രധാനപ്പെട്ടത്. സില്‍വര്‍ ലൈനുമായി ബന്ധപെട്ട് നിയമസഭയില്‍ ചര്‍ച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു, പക്ഷെ ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണ്. പല ഘട്ടങ്ങളിലും മറുപടി സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവില്‍ നടന്ന കാര്യങ്ങളാണ്. ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പദ്ധതി നാടിനു ആവശ്യമാണ് നാടിന്റെ വികസനത്തില്‍ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ ഇല്ലെങ്കില്‍ എപ്പോള്‍ എന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.

നഷ്ടപരിഹാരത്തിന് 13265 കൊടി രൂപയാണ് വേണ്ടി വരിക. സാമൂഹ്യ ആഘാത പഠനത്തിന് അതിര്‍ത്തികളില്‍ കല്ലിടണം, ആ നടപടി പുരോഗമിക്കുന്നു. സാമൂഹ്യ ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിലെ ചര്‍ച്ചയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News