കെ റെയിൽ; യു ഡി എഫിന്‍റെ ഇരട്ടത്താപ്പ് പുറത്ത്

കെ റെയിലിൽ യു ഡി എഫിന്‍റെ ഇരട്ടത്താപ്പ് പുറത്ത്. 2011യെ യുഡിഎഫ് പ്രകടന പത്രികയിൽ തിരുവനന്തപുരം – മംഗലപുരം അതിവേഗ റെയിൽ പാത കേന്ദ്ര സർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നു. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ എമർജിംഗ് കേരളയിലെ ഫ്ളാറ്റ്ഷിപ്പ് പദ്ധതിയുമായിരുന്നു അതിവേഗ റെയിൽ പാത. പദ്ധതിയുടെ സാധ്യതാ പഠനവും പൂർത്തിയാക്കിയ യുഡിഎഫാണ് ഇപ്പോൾ പദ്ധതിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തിയത് എന്നതാണ് വൈരുദ്ധ്യം.

കേരളത്തിലെ നിലവിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് എൽ ഡി എഫ് സർക്കാർ സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ചതും അതിന്‍റെ നടപടികളുമായി മുന്നോട്ട് പോകുന്നതും. പദ്ധതിൽ നിലവിൽ എന്താണ് യുഡിഎഫ് നിലപാട് എന്നത് ആദ്യം പരിശോധിക്കാം.

എന്നാൽ യുഡിഎഫിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോ‍ഴുള്ള അതിവേഗ റെയിൽ പാതയിലെ നിലപാട്.

ഇതും പെട്ടന്ന് സംഭവിച്ചതല്ല. എമർജിംഗ് കേരളയിലെ ഫ്ലാറ്റ്ഷിപ്പ് പദ്ധതിയായി അതിവേഗ റെയിൽ പാത മാറിയതും യാദൃച്ഛികമായല്ല. കാരണം 2011 യുഡിഎഫിന്‍റെ പ്രകടന പത്രിക ഒന്നു കാണുക. 64 പേജുള്ള പ്രകടനപത്രികയിലെ ഇരുപതാമത്തെ പേജിൽ വ്യക്തമായി പറയുന്നു തിരുവനന്തപുരം – മംഗലപുരം അതിവേഗ റെയിൽ പാത കേന്ദ്ര സർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന്. അവിടെ ക‍ഴിഞ്ഞില്ല, തെക്ക്- വടക്ക് ഹൈസ്പീഡ് ട്രാസ്പോർട്ട് കോറിഡോർ നിർമ്മിക്കുന്നതിന് വ്യക്തമായ പ്രോജക്ട് തയ്യാറാക്കുകയും പൊതുജനങ്ങളുമായി ആശയസമ്പർക്കം നടത്തി ബി.ഒ.റ്റി പ്രകാരമോ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയോ നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും. എന്തിനേറെ 2012ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിളിച്ച സർവ്വകക്ഷിയോഗത്തിൽ എന്തായിരുന്നു യുഡിഎഫ് നിലപാട് എന്നതും ഇന്ന് നേതാക്കൾ മനപൂർവ്വം വിസ്മരിക്കുന്നു.

ഇന്ന് കണ്ണടച്ച് പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു അന്നും പറവൂർ എം എൽ എ എന്നതും പ്രസക്തം. പദ്ധതിയെ അല്ല എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് നടപ്പാക്കുന്നു എന്നതാണ് യുഡിഎഫിന്‍റെ പ്രധാനപ്രശ്നം എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News