ADVERTISEMENT
വടക്കാഞ്ചേരി ഫ്‌ലാറ്റ് സമുച്ചയത്തിന് ബലക്ഷയം ഇല്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കെട്ടിടത്തിന് ബലക്ഷയം ഉണ്ടോ എന്ന് കണ്ടെത്താന്‍ രണ്ട് തരം പരിശോധനകള്‍ ആണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കെട്ടിടത്തിന്റെ 36 ഭാഗങ്ങളില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ത്തി എടുത്ത ശേഷം സര്‍ക്കാര്‍ അംഗീകൃത ലാബില്‍ പരിശോധിച്ചു. ആദ്യം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ലാബിലും പിന്നീട് റീജ്യണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലും പരിശോധന നടത്തി. സിമന്റും ,കോണ്‍ക്രീറ്റ് മിക്‌സിംങ്ങും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവില്‍ തന്നെയെന്ന് പറയുന്നു. ഇതിന് ശേഷം കെട്ടിടത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ തുടര്‍ച്ചയായി റീ ബൗഡ് ഹാമര്‍ ടെസ്റ്റ് നടത്തിയിട്ടും കെട്ടിടത്തിന് വിള്ളല്‍ വീണില്ല. വ്യത്യസ്തമായ ഈ രണ്ട് പരിശോധനകളും കാണിക്കുന്നത് കെട്ടിടത്തിന് ബലക്ഷയം ഇല്ലെന്നാണ്.
തൃശൂര്‍ എഞ്ചീനിയറിംഗ് കോളേജിലെ സിവില്‍ എഞ്ചീനിയറിംഗ് പ്രൊഫസറന്‍മാരും റീജ്യണല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും , PWD ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും ഉള്‍പ്പെട വിദഗ്ദ സമിതിയാണ് ശാസ്ത്രീയ പരിശോധന നടത്തിയതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം നടത്തണമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് , കസ്റ്റംസ് / NIA കോടതികളില്‍ പ്രതികള്‍ നല്‍കിയ മൊഴിപകര്‍പ്പുകള്‍ വിജിലന്‍സിന് ആവശ്യമുണ്ട്.
കൂടാതെ പ്രതികള്‍ ആയ ശിവശങ്കരന്‍ ,സ്വപ്ന സുരേഷ് , കോണ്‍സുലേറ്റിലെ ജീവനക്കാര്‍ എന്നിവരുടെ വാട്‌സാപ്പ് ചാറ്റ് വിശദാംശങ്ങള്‍ എന്നിവ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. കുറ്റപത്രത്തിന്റെ ഭാഗമായി കഴിഞ്ഞ ഇവയെല്ലാം കോടതിയില്‍ നിന്ന് അപേക്ഷ നല്‍കി വാങ്ങാന്‍ ആണ് വിജിലന്‍സ് നീക്കം. പൂര്‍ണ്ണമായും രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ നടന്ന ഇടപാടില്‍ അഴിമതി നിരോധന നിയമം നിലനിള്‍ക്കുമോ എന്ന കാര്യത്തിലും വിജിലന്‍സിന് ആശങ്കയുണ്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് മുന്‍പ് നിയമോപദേശം തേടാനാണ് വിജിലന്‍സിന്റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.