പഞ്ചാബിലെ സുരക്ഷാവീഴ്ച; ആശങ്കയറിച്ച് രാഷ്ട്രപതി, നേരിട്ട് വിശദീകരിച്ച് മോദി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി. പ്രധാനമന്ത്രി സുരക്ഷ വീഴ്ച രാഷ്ട്രപതിയോട് വിശദികരിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ ആശങ്കഅറിയിച്ചു രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്. 40 മിനിറ്റോളം നീണ്ട കൂടികഴ്ചയിൽ സംഭവിച്ച കാര്യങ്ങൾ പ്രധാന മന്ത്രി രാഷ്ട്രപതിയോട് വിശദീകരിച്ചു.

അതേസമയം, സുരക്ഷ വീഴ്ചയുടെ അന്വേഷണത്തിന് പഞ്ചാബ് സ‍ർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയെ തള്ളി ബിജെപി രംഗത്തെത്തി. പ്രത്യേക സമിതിയുടെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിക്ക് സുരക്ഷ വീഴ്ചയിൽ നേരിട്ട് പങ്കുണ്ടെന്നും ബിജെപി പഞ്ചാബ് അധ്യക്ഷൻ അശ്വനി ശർമ വിമർശിച്ചു.

ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയെയാണ് അന്വേഷണ ചുമതല പഞ്ചാബ് സർക്കാർ ഏൽപ്പിച്ചത് . അതിനിടെ പഞ്ചാബ് സർക്കാരിനെതിരെ പരാതിയുമായി ബിജെപി നേതാക്കൾ പഞ്ചാബ് ഗവർണ്ണറെ കണ്ടു. സംഭവത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പരസ്യപ്പോര് തുടരുകയാണ്.

ഫിറോസ്പുരിലെ റാലിയിൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്ന വീഡിയോകൾ കോൺഗ്രസ് അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. റാലിക്കായി 70,000 കസേരകൾ നിരത്തിയെങ്കിലും 700 പേരാണ് എത്തിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും പറഞ്ഞു.
സുരക്ഷാ വീഴ്ചയിൽ, ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here