നല്ല മൊരിഞ്ഞ റവ വട കഴിച്ചിട്ടുണ്ടോ? ആഹാ കിടിലം!

റവ കൊണ്ട് ഉപ്പുമാവും ഇഡ്ഡലിയും മാത്രമല്ല, വടയുമുണ്ടാക്കാം. എങ്ങനെയെന്നല്ലേ? എളുപ്പമാണ്. വെറും പതിനഞ്ച് മിനുട്ടിനുള്ളില്‍ ഇത് തയാറാക്കാം. റവ കൊണ്ട് വടയെങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം… ചേരുവകൾ

  • റവ – ഒരു കപ്പ്

  • ഉപ്പ് – അര ടീസ്പൂൺ

  • സവാള – കാൽ കപ്പ്  (ചെറുതായി അരിഞ്ഞത്)

  • ഇഞ്ചി – ഒരു ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)

  • പച്ചമുളക് –  രണ്ട് എണ്ണം വട്ടത്തിൽ അരിഞ്ഞത്

  • മല്ലിയില – രണ്ട് ടേബിൾ സ്പൂൺ  (ചെറുതായി അരിഞ്ഞത്),

  • കറിവേപ്പില – ഒരു ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)

  • തൈര് –  മുക്കാൽ കപ്പ്

  •  വെള്ളം – 2 ടേബിൾ സ്പൂൺ

  •  ബേക്കിംഗ് സോഡാ – ഒരു നുള്ള്

  •  കുരുമുളകുപൊടി –  1/2 ടീസ്പൂൺ

  •  എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബേക്കിങ് സോഡയും കുരുമുളകുപൊടിയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും നന്നായി കുഴച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ബേക്കിംഗ് സോഡയും കുരുമുളകുപൊടിയും ചേർത്ത് നന്നായി മയത്തിൽ കുഴച്ച് വടയുടെ ഷേപ്പിൽ മീഡിയം ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്ത് കോരണം  ചട്നിക്കൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News