ഇറ്റലിയിൽ നിന്നെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

ഇറ്റലിയിൽ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ വിമാനത്തിലെത്തിയവർക്ക് എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് എയർപോർട്ട് ഡയറക്ടര്‍ വികെ സേഥ് പറഞ്ഞു.

ആകെ 179 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ക്വറന്റെയിനിലാക്കി. വകഭേദം കണ്ടെത്താനായി ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

ഇറ്റലിയിൽ നിന്ന് വരുന്നവരടക്കമുള്ളവർക്ക് എയർപോർട്ടിൽ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here