ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ആർ എസ് എസ് പ്രവർത്തകൻ മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പൊലീസാണ് മോഹൻദാസിനെ പിടികൂടിയത്. സംഭവത്തിൽ ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ മോഹൻദാസിനെ കോഴിക്കോട് വെള്ളയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ വെള്ളയിൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീകൾക്കെതിരായ അക്രമം പൊതുസ്ഥലത്ത് കയ്യേറ്റം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വെള്ളയിൽ തൊടിയിലെ RSS പ്രവർത്തകനാണ് മോഹൻദാസ്. തേർവീട് ശാഖയിലെ മുഖ്യ ശിക്ഷകൻ ആയിരുന്നു. പരാതി നൽകിയ ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

എന്നാൽ ബിന്ദു അമ്മിണി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി മോഹൻദാസ് മൊഴി നൽകി. കോഴിക്കോട് ബീച്ചിൽ വച്ച് ബുധനാഴ്ച വൈകീട്ടാണ് ബിന്ദു അമ്മിണിയ്ക്ക് നേരെ ആക്രമണം നടന്നത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്ക അക്രമത്തിൽ കലാശിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News