ഗര്‍ഭിണികളേ…. നിങ്ങള്‍ തക്കാളി ജ്യൂസ് കുടിക്കാറുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക !

ഗര്‍ഭിണികള്‍ നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും. കൂടാതെ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ , തളർച്ച, വേദന , വയറു വീർപ്പ്, മലബന്ധം തുടങ്ങിയക്കു പരിഹാരം കൂടിയാണ് തക്കാളി.

ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും.

ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.

രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു.

നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News