കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിൽ സർവകലാശാലകൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ട്; മന്ത്രി കെ എൻ ബാലഗോപാൽ

കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ 57-ാം വാർഷിക സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിൽ സർവകലാശാലകൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

പെട്രോൾ, ഡീസൽ, പാചക വാതക വില വർധന തടയുക, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായുള്ള സംഘപരിവാർ ആക്രമണങ്ങൾ അവസാനിപ്പിക്കുക, സർവകലാശാലയ്ക്കുള്ളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഉറപ്പാക്കുക, കെ റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

യൂണിയൻ പ്രസിഡന്റ്‌ ഡി എൻ അജയ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, യൂണിയൻ ജനറൽ സെക്രട്ടറി എസ് വി സാജ് തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News