കിടിലന്‍ ലുക്കില്‍ അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനൊ അടുത്തമാസം ആദ്യം വിപണിയിലെത്തും

കിടിലന്‍ ലുക്കില്‍ അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനൊ അടുത്തമാസം ആദ്യം വിപണിയിലെത്തും. ഈ വര്‍ഷം പുറത്തിറങ്ങുന്ന മാരുതി സുസുക്കി വാഹനങ്ങളുടെ നീണ്ട നിരയിലെ ആദ്യ കാറായിരിക്കും ബലേനൊ.

ആദ്യ തലമുറയുടെ കേര്‍വി മുന്‍ ഡിസൈനില്‍ നിന്നു വ്യത്യസ്തമായി ഫ്‌ലാറ്റ് നോസ് ഗ്രില്‍ ഡിസൈനാണ് പുതിയ മോഡലിന്. സുസുക്കി കണക്റ്റ് ഫീച്ചറും പുതിയ ബലേനോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കും.

ചെറിയ കോസ്മറ്റിക് അപ്‌ഡേഷനില്‍ മാത്രം ഒതുക്കാതെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ബലേനൊ വിപണിയിലെത്തുന്നത്. പുതിയ എസ്‌ക്രോസിന് സമാനമായി 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായിരിക്കും ഇത്.

സുസുക്കി കണക്റ്റ് ഫീച്ചറും പുതിയ ബലേനോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുമെന്നാണ് കരുതുന്നത്. വലുപ്പം കൂടിയ ഗ്രില്ലും നല്‍കിയിരിക്കുന്നു. റീ ഡിസൈന്‍ ചെയ്ത ഹെഡ്ലാംപും ഡിആര്‍എല്ലുകളുമാണ്.

ഓട്ടോ എല്‍ഇഡി ഹെഡ്ലാംപ്, കിലെസ് ഗോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ടാകും. വലിയ ടച്ച് സ്‌ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കൂടാതെ സിം അടക്കമുള്ള കണക്റ്റഡ് ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News