ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണ പരിപാടിയും

സബ്സിഡിയോടു കൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണ പരിപാടിയും ജനുവരി 5 മുതൽ 7 വരെ തിരുവനന്തപുരം അനെർട്ടിന്റെ കേന്ദ്ര കാര്യാലയത്തിൽ വച്ചു നടക്കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായ ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാൻ അവസരം ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വായ്പ സൗകര്യം ഉറപ്പാക്കാൻ SBI, HDFC, UBI ബാങ്കുകളുടെ പ്രതിനിധികളുമായും നേരിട്ട് സംവദിക്കാൻ കഴിയുന്നതാണ്.

തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നിട്ടും, ആദ്യ ദിവസമായ ഇന്നലെ (5/1/22) ഒരു മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത് അഭിനന്ദനാർഹമാണ്. ഈ നേട്ടം കൈവരിക്കാനായി പ്രയത്നിച്ച അനർട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News