കൊവിഡ് വ്യാപനം: ഒമാനില്‍ പുതിയ രോഗികള്‍ വര്‍ധിക്കുന്നു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 64 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം, പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 306755 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300666 പേര്‍ രോഗമുക്തരാവുകയും 4117 പേര്‍ മരണപ്പെടുകയും ചെയ്തു. 98 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 24 പേരും ഐസിയുവില്‍ ആറ് പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News