സ്ഥിരമായി ജീരകം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക…. കാത്തിരിക്കുന്നത് വലിയ അപകടം

ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള ഒന്നാണ് ജീരകം. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ജീരകം ആരോഗ്യദായിനിയാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഉണ്ട് ജീരകത്തിന്.

ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് ജീരകം സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം.

ജീരകത്തിന് പക്ഷേ ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. എന്തൊക്കെ ദോഷങ്ങളാണ് ജീരകത്തിന്റെ അമിതോപയോഗത്തിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നെകില്‍ ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്. കരളിന് പ്രശ്നമുണ്ടാക്കാനും ജീരകത്തിന് കഴിയും.

കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്നത്തിലാക്കുന്നു. പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.

കൂടാതെ ജീരകം സ്ഥിരമായി  കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News