തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സമീപത്തെ ഹോട്ടലിൽ നിന്നാണ് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്.

നഴ്‌സിന്‍റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അടുത്തുള്ള ഹോട്ടലിൽ നിന്ന് കുഞ്ഞിനെയും സ്ത്രീയെയും കണ്ടെത്തിയത്.

കുഞ്ഞിനെ പൊലീസ് അമ്മക്ക് കൈമാറി. ഇടുക്കി വണ്ടിപ്പരിയാർ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാൻ ശ്രമം നടത്തിയത്.

ചികിത്സക്ക് വേണ്ടി കുഞ്ഞിനെ ചോദിച്ചു വന്ന നഴ്‌സിന് കൈമാറുകയായിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here