നോര്‍ത്തിന്ത്യന്‍ സ്പെഷ്യല്‍ പാവ് ബജി വീട്ടില്‍ തയാറാക്കിയാലോ….

നോര്‍ത്തിന്ത്യന്‍ സ്പെഷ്യല്‍ പാവ് ബജി ക‍ഴിച്ചിട്ടുണ്ടോ? വളരെ എളുപ്പം തയാറാക്കാവുന്ന ഒരു വിഭവമാണിത്.

ഇതിമുതല്‍ കടകളെ ആശ്രയിക്കാതെ പാവ് ബജി നമുക്ക് വീടുകളില്‍ തന്നെ ഉണ്ടാക്കാന്‍ ക‍ഴിയും. എങ്ങനെയെന്നല്ലേ…

ചേരുവകള്‍

ബണ്‍ – നാലെണ്ണം

സവാള – രണ്ടെണ്ണം (അരിഞ്ഞത്)

മല്ലിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍

തക്കാളി ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ്

ജീരകപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍

ഉരുളക്കിഴങ്ങ് അരിഞ്ഞത് – രണ്ട് കപ്പ്

മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍

ചീസ് – അര കപ്പ്

പാവ്ബജി മസാല – ഒരു ടേബിള്‍സ്പൂണ്‍

ഗ്രീന്‍പീസ് – അര കപ്പ്

മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍സ്പൂണ്‍

കാബേജ് – അരക്കപ്പ്

നാരങ്ങാ നീര് – ഒരു ടേബിള്‍സ്പൂണ്‍

കാപ്സിക്കം – അരക്കപ്പ് (ചെറുതായി അരിയുക)

ഇഞ്ചി ഗ്രേറ്റ് ചെയ്തത് – രണ്ട് ടീസ്പൂണ്‍

വെളുത്തുള്ളി – ഒരു ടീസ്പൂണ്‍ (ചതയ്ക്കുക)

പച്ചമുളക് – രണ്ടെണ്ണം

വെള്ളം, ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഫ്രൈപാനില്‍ സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, പാവ്ബജി, മസാല എന്നിവ ചേര്‍ത്ത് ഇളക്കുക.

ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, കാബേജ്, ഇഞ്ചി എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ശേഷം പാകത്തിന് വെള്ളം ചേര്‍ക്കുക. ഇതിലേക്ക് കാപ്സിക്കം കൂടി ചേര്‍ത്ത് എല്ലാം വെന്ത് പാകമായി വരുമ്പോള്‍ മല്ലിയിലയും നാരങ്ങാ നീരും ചേര്‍ത്തിളക്കുക.

ബണ്‍ വട്ടത്തില്‍ രണ്ടായി മുറിക്കുക. മുറിച്ച ഭാഗത്ത് ബട്ടര്‍ പുരട്ടി അല്‍പ്പനേരം മൊരിക്കുക. ബണ്ണിന് മുകളിലായി മസാലക്കൂട്ട് വച്ച് ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News