കെ-റെയിലുമായി കൊച്ചി മെട്രോയും ജല മെട്രോയും ബന്ധിപ്പിക്കും

കെ-റെയിലുമായി കൊച്ചി മെട്രോയും ജല മെട്രോയും ബന്ധിപ്പിക്കും. കാക്കനാട് ഇൻഫോ പാർക്കിൽ ഒരേ സ്റ്റേഷൻ കെട്ടിടത്തിലാകും കൊച്ചി മെട്രോയും സിൽവർ ലൈനും സ്ഥിതി ചെയ്യുകയെന്ന് കെ- റെയിൽ എം.ഡി വി.അജിത് കുമാർ അറിയിച്ചു.

കെ-റെയിൽ അർദ്ധ അതിവേഗ സിൽവർ ലൈൻ പാതയ്ക്ക് എറണാകുളം ജില്ലയിൽ രണ്ടു സ്‌റ്റേഷനുകളാണുളളത്‍. കാക്കനാട് ഇൻഫോപാർക്കിനു സമീപവും നെടുമ്പാശേരി വിമാനത്താവളത്തിനു സമീപവുമാണു സ്‌റ്റേഷനുകൾ. ഇതിൽ കാക്കനാട് ഇൻഫോ പാർക്കിൽ കൊച്ചി മെട്രോയും സിൽവർ ലൈനും ഒരേ സ്റ്റേഷൻ കെട്ടിടത്തിലാകും സ്ഥിതി ചെയ്യുകയെന്ന് കെ- റെയിൽ എം.ഡി വി.അജിത് കുമാർ പറഞ്ഞു.

ഇതു കൂടാതെയാണു ജല മെട്രോയുമായും ബന്ധിപ്പിക്കുന്നത്. കൂടാതെ ജില്ലയിലെ രണ്ടു സ്‌റ്റേഷനുകളിൽനിന്നും പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുമുണ്ടാകും. വിശാലമായ, പരിധിയില്ലാത്ത മൾട്ടി ലെവൽ പാർക്കിംഗ് സ്ഥലമാകും ഓരോ സ്‌റ്റേഷനിലുമുണ്ടാകുക.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷൻ സമുച്ചയത്തിൽ ഷോപ്പിങ് മാൾ, ഹോട്ടലുകൾ, ബിസിനസ് ഹബ് എന്നിവയുമുണ്ടാകും. വൈദ്യുത വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യവും ഇവിടെയൊരുക്കും.

എറണാകുളം ജില്ലയിലൂടെ 52 കിലോമീറ്റർ പാതയാണ് കെ റെയിൽ കടന്നുപോകുന്നത്. കെ റെയിൽ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി- തിരുവനന്തപുരം ഒരു മണിക്കൂർ 25 മിനിറ്റ് കൊണ്ടും കൊച്ചി- കണ്ണൂർ ദൂരം ഒരു മണിക്കൂർ 54 മിനിറ്റ് കൊണ്ടും എത്തിച്ചേരാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here