പുഷ്പ നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍

തിയേറ്റര്‍ റിലീസിന് പിന്നാലൈ പുഷ്പ ആമസോണ്‍ പ്രൈമില്‍. നാളെ മുതലാണ് ചിത്രം പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കുക. ഇന്ത്യയുള്‍പ്പെടെ 240-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 7 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ലഭ്യമാകും. ആമസോണ്‍ പ്രൈം തന്നെയാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്.

സുകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. പുഷ്പ; ദി റൈസ് ഡിസംബര്‍ 17 നാണ് തിയേറ്ററിലൂടെ റിലീസ് ചെയ്തത്. ചിത്രം 2021ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമളിള്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്.

ഫഹദ് വില്ലനായി എത്തുന്നു എന്നത് മറ്റൊരാകർഷണം.250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ലോകമാകമാനം വമ്പന്‍ ചിത്രങ്ങൾക്കൊപ്പമാണ് പുഷ്പ തിയേറ്ററുകളില്‍ മത്സരിച്ചത് .വടക്കേ ഇന്ത്യയിലാകെ കുറച്ച് തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

ആന്ധ്രാപ്രദേശില്‍ നിന്നും തെലുങ്കാനയില്‍ നിന്നും മാത്രം പുഷ്പ 22 മുതല്‍ 24 കോടി വരെ നേടുമെന്ന് കണക്ക് കൂട്ടപ്പെടുന്നു.സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News