ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആലുവ സ്വദേശി വി.എം.അൻവർ സാദത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.

സംസ്ഥാന സർക്കാരിന്റെതടക്കമുള്ള അപ്പീലുകൾക്കൊപ്പം പുതിയ ഹർജിയും പരിഗണിക്കും. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80 ശതമാനം മുസ്ലിംങ്ങൾക്കും, 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്.

സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നും നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി തയാറായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News