മലയോര ഹൈവേ റൂട്ട് ; ഹർജി സുപ്രീംകോടതി തള്ളി

കേരളത്തിലെ മലയോര ഹൈവേയുടെ റൂട്ട് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പാത നിശ്ചയിക്കാൻ ജഡ്ജിമാർ വിദഗ്ദ്ധരല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാത വഴക്കുമ്പാറ-വെറ്റിലപ്പാറയിലൂടെ മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

പൊതുമരാമത്ത് എൻജിനീയർമാർ അടക്കം ചേർന്ന് നിശ്ചയിച്ച റൂട്ടിൽ ഇടപെടാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. തൃശൂരിലെ മലയോര മേഖലയിലൂടെ പാത പണിതാൽ എട്ട് കിലോമീറ്റർ ലാഭിക്കാമെന്നും ഷാജി കോടങ്കണ്ടത്ത്, കെ.പി. എൽദോസ് എന്നിവർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News