രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം സ്‌പെഷ്യല്‍ വെജിറ്റബിള്‍ കുറുമ

രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം സ്‌പെഷ്യല്‍ വെജിറ്റബിള്‍ കുറുമ. വെറും 10 മിനുട്ടുകൊണ്ട് തയാറാക്കാവുന്ന ഒരു കറിയാണ് കുറുമ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമാകുമെന്ന കാര്യവും ഉറപ്പാണ്.

വേണ്ട ചേരുവകൾ….

ബീൻസ്                2 കപ്പ്‌
കാരറ്റ്                    2 കപ്പ്‌
ഉരുളക്കിഴങ്ങ്      2 കപ്പ്‌
ഫ്രഷ് പീസ്          2 കപ്പ്‌
ഉപ്പ്                      ആവശ്യത്തിന്
പച്ചമുളക്            2 എണ്ണം
സവാള                 1  എണ്ണം
തക്കാളി              1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത്   1 ടീസ്പൂൺ
വെജിറ്റബിൾ മസാല              1 സ്പൂൺ
ചെറിയ  ഉള്ളി                         1 എണ്ണം

പാകം ചെയ്യുന്ന വിധം…

ആദ്യം പച്ചക്കറികൾ എല്ലാം ഒരു വിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക. ഒരു കപ്പ്‌ തേങ്ങ , ഒരു കഷ്ണം ഉള്ളി , 4-5 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില, അല്പം ഗരം മസാല , മഞ്ഞൾപൊടി , കുരുമുളക് ഇവ ചെറിയ തീയിൽ അൽപ നേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം. വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളയ്ക്കുമ്പോൾ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here