ചിരിപ്പൂരവുമായി ബ്രോ ഡാഡി: ട്രെയിലര്‍ പുറത്ത്

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകനായാണ് പൃഥിരാജ് എത്തുന്നത്.

മോഹന്‍ലാലിന്‍റെ ജോഡിയായി മീനയാണ് ചിത്രത്തില്‍ എത്തുന്നത്. ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദർശൻ, കനിഹ, സൗബിൻ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

ഒരു വിവാഹ ആലോചനയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രം ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News