വര്‍ക്കലയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരത്തോടെ വര്‍ക്കല എസ്.എ മിഷന്‍ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. വീടിന്റെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

മതില്‍ നിര്‍മിക്കുന്നതിനിടെ വലിയൊരു മണ്‍കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂര്‍ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍പ്പെട്ടവരുടെ ശരീരത്തേക്ക് അഞ്ചടിയോളെ മണ്ണ് വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യനിലയില്‍ ആശങ്കയുമുണ്ട്. ആറ് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിലാണ് രണ്ട് പേര്‍ അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന ഉടന്‍ തന്നെ അഗ്‌നിശമന സേനയെ നാട്ടുകാര്‍ വിവരമറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News