കൊവിഡ് ;സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.

ആശുപത്രികളിലെ സൗകര്യങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആശുപത്രികളിൽ ഉറപ്പുവരുത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി.

ദില്ലിയില്‍ കൊവിഡ് കേസുകൾ ഇന്ന് 15000 കടന്നിട്ടുണ്ട്. ആറ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണിപ്പോൾ.

24 മണിക്കൂറിനിടെ 90,928 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കൊവിഡ് കണക്ക് 56.5 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 19,206 പേർ രോഗമുക്തരായി.

ഒമൈക്രോൺ കേസുകളുടെ എണ്ണം 2630 ആയി. 26 സംസ്ഥാനങ്ങളിലാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News