തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് കെ റെയിൽ ഗുണകരമായി ഭവിക്കും; സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാന്ദ​ഗിരി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാന്ദ​ഗിരി.തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്ദീപാനന്ദ ഗിരിയുടെ ട്രോളല്‍.

2025ലെ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് കെ റെയിൽ ഗുണകരമായി ഭവിക്കും. ഒപ്പം ഹെലികോപ്ടർ വാടകയും ലാഭിക്കാം.ഹെലികോപ്റ്ററിന്റെയും അതിവേ​ഗ ട്രെയിനിന്റേയും ചിത്രത്തോടൊപ്പം സന്ദീപാന്ദ​ഗിരി കുറിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് ആവർത്തിച്ചു. നാട് കൂടുതൽ മെച്ചപ്പെടണമെന്നാണ് സർക്കാറിന്റെ ആഗ്രഹം. നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതിയാണിത്. ഏതാനും ചിലരുടെ എതിർപ്പിന് വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമ്മമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്കൊപ്പം നിന്ന് അവരെ സഹായിക്കുക എന്നതാണ് സർക്കാർ നിലപാട്. നാട് ആഗ്രഹിക്കുന്ന കാര്യത്തിൽ ഏതെങ്കിലും ചിലർ എതിർപ്പ് രേഖപ്പെടുത്തിയാൽ സർക്കാർ പദ്ധതി ഉപേക്ഷിക്കില്ല. എതിർപ്പിന് മുന്നിൽ വഴങ്ങില്ല. ഗെയിൽ പദ്ധതിയും ഒരു വിഭാഗം എതിർത്തു.എന്നാൽ സർക്കാർ ഇത് നടപ്പാക്കണമെന്ന് നിലപാടെടുത്തു.

സർക്കാർ പദ്ധതി നടപ്പാക്കി. സ്ഥലം നഷ്ടപ്പെടുന്നവരും സന്തോഷത്തോടെ സഹകരിക്കുകയാണ്. 2016ലെ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോഴും എതിർപ്പ് വന്നിരുന്നു. എന്നാൽ എതിർക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News